മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ 2 ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍: പരാതി അവഗണിച്ച എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍
മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ 2 ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍: പരാതി അവഗണിച്ച എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍
ഇടുക്കി: ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തതിന് മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ 2 ടാക്‌സി ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ മൂന്നാര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജോര്‍ജ് കുര്യന്‍, എഎസ്‌ഐ സാജു പൗലോസ് എന്നിവരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്ത ഡ്രൈവര്‍മാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ടാക്‌സി ഡ്രൈവര്‍മാരില്‍നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് മുംബൈ സ്വദേശിനി ജാന്‍വി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ഒക്ടോബര്‍ 30നാണ് ഓണ്‍ലൈന്‍ ടാക്‌സിയില്‍ യുവതി മൂന്നാറിലെത്തിയത്. അഞ്ച് പേരടങ്ങുന്ന സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മൂന്നാറില്‍ നിരോധനം ഉണ്ടെന്ന കോടതി ഉത്തരവ് കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഈസമയം പൊലീസില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചെങ്കിലും ഡ്രൈവര്‍മാര്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജാന്‍വിയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തിനുശേഷം യുവതി ടാക്‌സിയില്‍ യാത്ര തുടര്‍ന്നുവെന്നും യാത്രാമധ്യേ വീണ്ടും ഭീഷണി മുഴക്കിയതോടെ യാത്ര മതിയാക്കി മടങ്ങിയെന്നും ഇവര്‍ പറയുന്നു. ഇനി മൂന്നാറിലേക്ക് വരില്ലെന്നും യുവതി വീഡിയോ പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് മൂന്നാര്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ് ജാന്‍വി. യുവതിയുടെ മൊഴിയെടുക്കാന്‍ മൂന്നാര്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. മൂന്നാറില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ സമാനമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. സന്ദര്‍ശകരുമായെത്തിയ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രദേശവാസികളില്‍നിന്ന് മര്‍ദനവുമേറ്റിട്ടുണ്ട്. നേരത്തെ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കിയപ്പോഴും മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.
What's Your Reaction?

