കെവിവിഇഎസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ദ്വിദിന ക്യാമ്പ് നടത്തി
കെവിവിഇഎസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ദ്വിദിന ക്യാമ്പ് നടത്തി
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ലബ്ബക്കടയില്‍ ദ്വിദിന ക്യാമ്പ് നടത്തി. ഹൈറേഞ്ച് വില്ലാസില്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ 37 യൂണിറ്റുകളില്‍ നിന്നായി നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കേണ്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ വിഭാഗം 100മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് നേടിയ ദേവപ്രിയക്ക് ക്യാഷ് അവാര്‍ഡും ഹൈജമ്പില്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനം നേടിയ ദേവനന്ദയ്ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സാജു പട്ടരുമഠം, ട്രഷറര്‍ സി കെ അഷറഫ്, ജില്ലാ സെക്രട്ടറിമാരായ ഷാജി കാഞ്ഞമല, ജോസ് കുഴിക്കണ്ടം എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

