കട്ടപ്പന നഗരസഭ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗം ചേര്‍ന്നു
കട്ടപ്പന നഗരസഭ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗം ചേര്‍ന്നു
ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. ഭരണസമിതി കാലാവധിക്കുള്ളിലെ അവസാന കൗണ്‍സില്‍ യോഗമാണ് ചേര്‍ന്നത്. കൗണ്‍സില്‍ മുമ്പാകെ എത്തിയ എല്ലാ അജണ്ടകളും പാസാക്കി. നഗരസഭയ്ക്കുകീഴില്‍വരുന്ന മുഴുവന്‍ വാര്‍ഡുകളിലും വികസനമെത്തിക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ഥ്യമാണ് മുന്നിലുള്ളതെന്ന് ഭരണസമിതി പറഞ്ഞു. താലൂക്ക് ആശുപത്രി അടിസ്ഥാനസൗകര്യ വികസനത്തിനായി സ്ഥലം വാങ്ങാന്‍ കഴിഞ്ഞു, ക്യാന്‍സര്‍ നിര്‍ണയകേന്ദ്രം പാറക്കടവില്‍ ആരംഭിച്ചു എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്താണ് മുമ്പോട്ടുപോയതെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി പറഞ്ഞു.
What's Your Reaction?

