എസ്എന്‍ഡിപി യോഗം കള്ളിമാലി ശാഖ കുടുംബസംഗമം നടത്തി
എസ്എന്‍ഡിപി യോഗം കള്ളിമാലി ശാഖ കുടുംബസംഗമം നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം കള്ളിമാലി ശാഖ കുടുംബസംഗമവും ഗുരുഭവന പ്രഖ്യാപനവും നടത്തി. എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍ധന കുടുംബത്തിന് അദ്വൈത ഉണ്ണി വെട്ടുകല്ലുംമാക്കല്‍ നിര്‍മിച്ചുനല്‍കുന്ന ഗുരുഭവനത്തിന്റെ പ്രഖ്യാപനവും നടത്തി. ശാഖായോഗത്തിനുകീഴിലെ കുടുംബമായാ അനില്‍ കല്ലേപ്പിള്ളിക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. 6 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തികരിച്ചു താക്കോല്‍ കൈമാറും. തുടര്‍ന്ന് ഗുരുപൂജയും നടത്തി. യൂണിയന്‍ സെക്രട്ടറി ലതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കൗണ്‍സിലര്‍ ഐ ബി പ്രഭാകരന്‍, ശാഖാ പ്രസിഡന്റ് ബെന്‍സോയി മാധവന്‍, വൈസ് പ്രസിഡന്റ് ടി ജി ഷാജി, ശാഖാ സെക്രട്ടറി ഗീതാ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രന്‍, പൊന്നുണ്ണി വെട്ടുകല്ലുംമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

