വാണിജ്യ സിലിണ്ടര്‍ കിട്ടാനില്ല: ഇടുക്കിയിലെ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍: മൂന്നാറില്‍ ഹോട്ടലുകള്‍ പൂട്ടി
വാണിജ്യ സിലിണ്ടര്‍ കിട്ടാനില്ല: ഇടുക്കിയിലെ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍: മൂന്നാറില്‍ ഹോട്ടലുകള്‍ പൂട്ടി
ഇടുക്കി: വാണിജ്യ ആവശ്യങ്ങള്‍ക്ക് പാചക വാതകം കിട്ടാതായതോടെ ജില്ലയിലെ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. വിനോദ സഞ്ചാര മേഖലയായ മൂന്നാര്‍, ആനച്ചാല്‍ മേഖലകളിലെ വിവിധ ഹോട്ടലുകള്‍ അടച്ചു. നിലവില്‍ പ്രവര്‍ത്തിക്കുന്നവ മെനുവിലെ പല വിഭവങ്ങളും വെട്ടി കുറച്ചാണ് പ്രതിസന്ധി അതിജീവിക്കാന്‍ ഒരുങ്ങുന്നത്. ബ്രേക്ക് ഫാസ്റ്റ് ഒരുക്കുന്നത് പൂര്‍ണമായും ഒഴിവാക്കിയ സ്ഥാപനങ്ങളുമുണ്ട്. മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. വിദൂരമേഖലകളില്‍നിന്ന് എത്തുന്നവര്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ട്. തുറന്ന് പ്രവര്‍ത്തിയ്ക്കുന്ന ഹോട്ടലുകളില്‍ വന്‍ തിരക്കുമാണ് അനുഭവപ്പെടുന്നത്. പാചകവാതക വിതരണം വരും ദിവസങ്ങളില്‍ കാര്യക്ഷമമായില്ലെങ്കില്‍ ടൂറിസം മേഖല നിശ്ചലമാകും.
What's Your Reaction?