ഡീന്‍ കുര്യാക്കോസിനും റോയി കെ പൗലോസിനുമെതിരായ എല്‍ഡിഎഫിന്റെ വ്യാജപ്രചാരണം അവസാനിപ്പിക്കണം: യുഡിഎഫ്

ഡീന്‍ കുര്യാക്കോസിനും റോയി കെ പൗലോസിനുമെതിരായ എല്‍ഡിഎഫിന്റെ വ്യാജപ്രചാരണം അവസാനിപ്പിക്കണം: യുഡിഎഫ്

Aug 2, 2026 - 14:26
 0
ഡീന്‍ കുര്യാക്കോസിനും റോയി കെ പൗലോസിനുമെതിരായ എല്‍ഡിഎഫിന്റെ വ്യാജപ്രചാരണം അവസാനിപ്പിക്കണം: യുഡിഎഫ്
This is the title of the web page

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ പൗലോസ് എംഎല്‍എ എന്നിവര്‍ക്കെതിരെ സിപിഐ എമ്മും കേരള കോണ്‍ഗ്രസ് എമ്മും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. 10 വര്‍ഷം ഭരിച്ചവര്‍ 90 ദിവസം തികയാത്ത എംഎല്‍എയെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇഎസ്എ കരട് റിപ്പോര്‍ട്ടിന്റെ പേരില്‍ എംപിയെ അധിക്ഷേപിക്കുന്നത് വസ്തുത അറിയാതെയാണ്. മുന്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അട്ടിമറിച്ചെന്ന പ്രചാരണം തെറ്റാണെന്നും അഴിമതി ആരോപണമുയര്‍ന്ന തോപ്രാംകുടി സഹകരണ ബാങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന മറ്റ് ബാങ്കുകളിലും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എം കെ പുരുഷോത്തമന്‍, ജോയി കൊച്ചുകരോട്ട്, എ പി ഉസ്മാന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, അഡ്വ. അനീഷ് ജോര്‍ജ്, അനില്‍ ആനയ്ക്കനാട്ട് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow