മിന്നല്‍ പ്രളയത്തില്‍ കട്ടപ്പനയില്‍ വ്യാപകനാശം

മിന്നല്‍ പ്രളയത്തില്‍ കട്ടപ്പനയില്‍ വ്യാപകനാശം

Oct 18, 2025 - 18:01
 0
മിന്നല്‍ പ്രളയത്തില്‍ കട്ടപ്പനയില്‍ വ്യാപകനാശം
This is the title of the web page

ഇടുക്കി: കനത്തമഴയില്‍ കട്ടപ്പനയിലും വന്‍ നാശനഷ്ടം. കുന്തളംപാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതിയിലാണ് കട്ടപ്പന നഗരം. കുന്തളംപാറ, വിടി നഗര്‍, കുരിശുപള്ളി എന്നി പ്രദേശങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. റവന്യൂവകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. കുരിശുപള്ളി പ്രദേശത്തെ അപകടഭീഷണിയിലുള്ള 8 കുടുംബങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കുന്തളംപാറയില്‍ വീടുകളില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ ചെളിയില്‍ പൊതിഞ്ഞു റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. മുമ്പും ഉരുള്‍പൊട്ടിയ അതേസ്ഥലത്ത് തന്നെയാണ് ഇത്തവണയും ഉരുള്‍പൊട്ടിയിരിക്കുന്നത്. ഇതോടൊപ്പം റേഷന്‍കട കുന്തളംപാറ മേഖലകളിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. തോട് കരകവിഞ്ഞൊഴുകി കൃഷിസ്ഥലങ്ങളിലും വീടുകളിലും വെള്ളം കയറി. ആളുകള്‍ ഏറെ ഭയത്തോടെയാണ് കഴിഞ്ഞ രാത്രി തള്ളിനീക്കിയത്. കട്ടപ്പനയാര്‍ കരകവിഞ്ഞ് തോവരയാര്‍, ആഞ്ഞിലി പാലം, കാഞ്ചിയാര്‍, അഞ്ചുരുളി, ജോണിക്കട പാലം ഉള്‍പ്പെടെ വെള്ളത്താല്‍ മൂടപ്പെടുന്ന സാഹചര്യമുണ്ടായി. കൂടാതെ തോടിനു കുറുകെ താല്‍ക്കാലികമായി നിര്‍മിച്ച ചെറുപാലങ്ങളും തകര്‍ന്നു. കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി ഏലം, വാഴ ഉള്‍പ്പെടെയുള്ളവ നശിച്ചു. കടമാക്കുഴി മേഖലയിലും വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. നഗരസഭ അധികൃതര്‍ സന്ദര്‍ശനം നടത്തി നടപടികള്‍ സ്വീകരിച്ചു. പുളിയന്‍മല റോഡില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി പുളിയന്‍മല ആമയാര്‍ റോഡില്‍ ഇരട്ടപാലത്തിനു സമീപം റോഡിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇതോടൊപ്പം വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണു. അമ്പലപ്പാറയില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. അമ്പലപ്പാറ കുറുംകുടിയില്‍ ഷാജിയുടെ വീടിന്റെ വര്‍ക്കേരിയ പൂര്‍ണ്ണമായും തകര്‍ന്നു. വട്ടുക്കുന്നേല്‍പടി പുത്തന്‍പുരക്കല്‍ ജോയിയുടെ വീടിന്റെ പിന്‍വശത്തേ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. ശാന്തിപ്പടി കൂവേലില്‍ തങ്കച്ചന്റെ വീടിന് കോണ്‍ക്രീറ്റ് വാള്‍ ഇടിഞ്ഞുവീണ് അടുക്കളയും ശുചിമുറിയും തകര്‍ന്നു. വെട്ടിക്കുഴക്കവല വെള്ളയാംകുടി ഇരട്ടയാര്‍ നോര്‍ത്ത് റോഡിലും മണ്ണിടിച്ചിലുണ്ടായി. ശാന്തിഗ്രാം, നാല് സെന്റ് നഗര്‍ എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് നാശനഷ്ടങ്ങള്‍ ഉണ്ടായി. അപ്രതീക്ഷമായി എത്തിയ മഴ ഹൈറേഞ്ച് മേഖലയില്‍ വ്യാപകനാശമാണ് വിതച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow