കേരളാ കോണ്‍ഗ്രസ് (എം) രാജകുമാരി മണ്ഡലം കമ്മിറ്റി കണ്‍വന്‍ഷന്‍ നടത്തി
കേരളാ കോണ്‍ഗ്രസ് (എം) രാജകുമാരി മണ്ഡലം കമ്മിറ്റി കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: കേരളാ കോണ്‍ഗ്രസ് (എം) രാജകുമാരി മണ്ഡലം കമ്മിറ്റി കണ്‍വന്‍ഷനും പൊതുസമ്മേളനവും നടത്തി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ഉദ്ഘാടനം ചെയ്തു. വരാന്‍പോകുന്ന പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കണ്‍വന്‍ഷന്‍ നടത്തിയത്. മണ്ഡലം, വാര്‍ഡ്, നിയോജകമണ്ഡലം കമ്മിറ്റികള്‍, കര്‍ഷക തൊഴിലാളി സംഘടന എന്നിവയുടെ പ്രവര്‍ത്തനം
ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ലക്ഷ്യം. മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് ആറ്റുപുറം, നിയോജകമണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, ഷാജി വയലില്‍, സണ്ണി ചെറുകുന്നം, വര്‍ഗീസ് നമ്മനാലില്‍, വിപിന്‍ സി അഗസ്ത്യന്‍, ബ്രീസ് മുല്ലൂര്‍, ജെയ്സണ്‍ ചൂടമാനയില്‍, പീറ്റര്‍ അങ്ങാടിയത്ത്, ടോമി ചൂടമാനയില്‍, സോളി സിബി, ഷിബു ചൂടമാനയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

