കത്തോലിക്ക കോണ്‍ഗ്രസ് അവകാശസംരക്ഷണ യാത്ര 20ന് ജില്ലയില്‍
കത്തോലിക്ക കോണ്‍ഗ്രസ് അവകാശസംരക്ഷണ യാത്ര 20ന് ജില്ലയില്‍
ഇടുക്കി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശസംരക്ഷണ യാത്ര 20ന് ഇടുക്കി രൂപതയില്‍ പര്യടനം നടത്തും. ചേലച്ചുവട്ടില്‍ ആദ്യസ്വീകരണം രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനംചെയ്യും. വികാരി ജനറല്‍മാരായ മോണ്‍. ജോസ് നരിതൂക്കില്‍ 11.30ന് മുരിക്കാശേരിയിലും മോണ്‍. അബ്രഹാം പുറയാറ്റ് 2.30ന് തങ്കമണിയിലും സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കട്ടപ്പനയില്‍ നടക്കുന്ന സമാപനസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?

