കട്ടപ്പന ഗവ. ഐടിഐയില്‍ ജില്ലാതല തൊഴില്‍മേള തുടങ്ങി
കട്ടപ്പന ഗവ. ഐടിഐയില്‍ ജില്ലാതല തൊഴില്‍മേള തുടങ്ങി

ഇടുക്കി: വ്യവസായിക പരിശീലന വകുപ്പും കെ.ഡി.ഐ.എസ്.സിയും വിജ്ഞാന കേരളവുംചേര്‍ന്ന് കട്ടപ്പന ഗവ. ഐടിഐയില്‍ ജില്ലാതല തൊഴില്‍മേള നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഐടിഐ പാസായവര്‍ക്കും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം. 50ല്‍പ്പരം കമ്പനികളിലെ 1300ലേറെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴില്‍ അവസരങ്ങളുമുണ്ട്. മേള 24ന് സമാപിക്കും.
ഐടിഐ എന്‍എസ്എസ് യൂണിറ്റിന്റെ സഹപാഠിക്ക് ഒരുസ്‌നേഹ ഭവനം പദ്ധതിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടന്നു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ ഐബി രാജന്‍, ഷാജി കൂത്തോടിയില്‍, ഐടിഐ ഐഎംസി ചെയര്‍മാന്‍ കെ ബി പ്രശാന്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയമ്മ സാമുവല്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ വി ബി രാജേഷ്, പിടിഎ പ്രസിഡന്റ് സജു ജോസഫ്, ഐടിഐ വൈസ് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ കെ എം, ഐടിഐ പ്രിന്‍സിപ്പല്‍മാരായ കെ വി സുനില്‍, ജെയിംസ് ഐസക്, സാബു ജോര്‍ജ്, ജയകുമാര്‍ എം ആര്‍, സി കെ ബിന്ദു, ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് ആനീസ് സ്റ്റെല്ലാ ഐസക് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ എം ജോണ്‍സണ്‍, ദില്‍ഷദ് ബീഗം, പി സി ചന്ദ്രന്‍, പി മിലന്‍ദാസ്, എം മുരളീധരന്‍, മനോജ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






