കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്മൃതിസംഗമം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്മൃതിസംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി. കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ആദരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, നേതാക്കളായ മനോജ് മുരളി, ജോസ് മുത്തനാട്ട്, നിതിന്‍ ലൂക്കോസ്, ഷാജി വെള്ളംമാക്കല്‍, സിജു ചക്കുംമൂട്ടില്‍, ജോമോന്‍ തെക്കേല്‍, എ.എം. സന്തോഷ്, ഷമേജ് കെ ജോര്‍ജ്, പ്രശാന്ത് രാജു, സജിമോള്‍ ഷാജി, ഐബിമോള്‍ രാജന്‍, ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, ആല്‍ബിന്‍ മണ്ണഞ്ചേരി, പി.എസ്. രാജപ്പന്‍, കെ എസ് സജീവ്, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, കെ.ഡി. രാധാകൃഷ്ണന്‍, ഷിബു പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






