ഉപ്പുതറയില്‍ ഗാന്ധിജയന്തി ആഘോഷം
ഉപ്പുതറയില്‍ ഗാന്ധിജയന്തി ആഘോഷം

ഇടുക്കി: ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്എസ്എസിന്റെയും മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിന്റെയും നേതൃത്വത്തില്‍ ഉപ്പുതറയില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഉപ്പുതറ പാലം ജങ്ഷനില്‍ നിന്ന് ഘോഷയാത്ര നടത്തി. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍, തെരുവ് നാടകങ്ങള്‍, സൈക്കിള്‍ റാലി, ഹരിതകര്‍മ സേനാംഗങ്ങളെ ആദരിക്കല്‍ എന്നിവ നടന്നു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ അധ്യക്ഷനായി. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ലാലി സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ ജിജിമോന്‍ ജേക്കബ്, ഗ്രേസിനാ ജോണ്‍, ജോയ്‌സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉപ്പുതറയിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
What's Your Reaction?






