ഇരട്ടാര്‍ പഞ്ചായത്തില്‍ ഗാന്ധിജയന്തി ആഘോഷം

ഇരട്ടാര്‍ പഞ്ചായത്തില്‍ ഗാന്ധിജയന്തി ആഘോഷം

Oct 2, 2024 - 20:18
 0
ഇരട്ടാര്‍ പഞ്ചായത്തില്‍ ഗാന്ധിജയന്തി ആഘോഷം
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്  ഇരട്ടയാറില്‍ തുടക്കമായി. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍ നീണ്ടുനില്‍ക്കുന്നത്. ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് ജൈവ മാലിന്യ സംസ്‌കരണത്തിനായി നടപ്പിലാക്കുന്ന വിന്റോ കമ്പോസ്റ്റ് പ്രോജക്റ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 10 ന് നടക്കും. മാലിന്യമുക്ത പഞ്ചായത്താക്കുനതിനായി ആരംഭിക്കുന്ന ആര്‍ആര്‍എഫിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും പരിപാടിയോടനുബന്ധിച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ക്കി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആനന്ദ് സുനില്‍കുമാര്‍, റജി ഇലിപ്പുലിക്കാട്ട്, രതീഷ് ആലേപുരക്കല്‍, സിനി മാത്യു, ബിന്‍സി ജോണി, പഞ്ചായത്ത് സെക്രട്ടറി ധനേഷ്  ബി., സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി അബ്രഹാം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സെസില്‍ ജോസ്, എന്‍സിസി ഓഫീസര്‍ മനേഷ് ബേബി, ഉഷസ് ജോസഫ്, സിനി ജോസഫ്, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow