കാത്തിരിപ്പിനൊടുവിൽ കട്ടപ്പനയിൽ വേനൽ മഴയെത്തി
കാത്തിരിപ്പിനൊടുവിൽ കട്ടപ്പനയിൽ വേനൽ മഴയെത്തി

ഇടുക്കി : കാത്തിരിപ്പിനൊടുവിൽ കട്ടപ്പനയിൽ വേനൽ മഴയെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമീപ പഞ്ചായത്തുകളിൽ വേനൽ മഴ പെയ്തിരുന്നെങ്കിലും കട്ടപ്പനയിൽ വേനൽ മഴ കനിഞ്ഞിരുന്നില്ല. ഇതോടെ കട്ടപ്പന ചുട്ടുപൊള്ളുന്ന സ്ഥിതിയിലായിരുന്നു. പകൽ സമയത്തെ കൊടും ചൂടിനൊപ്പം രാത്രികാലങ്ങളിലും താപനില സാധാരണ തോതിലും ഉയർന്നാണ് നിന്നിരുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച മഴ കരിഞ്ഞൊണങ്ങിയ കൃഷികൾക്ക് അൽപ്പ ആശ്വാസമേകും. എന്നാൽ ഏലമടക്കമുള്ള വിളകൾക്ക് ചെറിയ തോതിൽ പെയ്ത മഴ തിരിച്ചടിയാകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. വൈകുന്നേരത്തോടെ പെയ്ത മഴയ്ക്ക് ശക്തി കുറവായിരുന്നെങ്കിലും ചൂടിന് ആശ്വാസം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
What's Your Reaction?






