നഗരസഭയുടെ കെടുകാര്യസ്ഥതയിൽ തകർന്ന് വാഴവരയിലെ ഗ്രാമീണ റോഡുകൾ

നഗരസഭയുടെ കെടുകാര്യസ്ഥതയിൽ തകർന്ന് വാഴവരയിലെ ഗ്രാമീണ റോഡുകൾ

Apr 12, 2024 - 22:41
Jul 2, 2024 - 23:23
 0
നഗരസഭയുടെ കെടുകാര്യസ്ഥതയിൽ തകർന്ന് വാഴവരയിലെ ഗ്രാമീണ റോഡുകൾ
This is the title of the web page

ഇടുക്കി : വാർഡ് കൗൺസിലർ ഫണ്ട്‌ ഉപയോഗിക്കാതെ നഗരസഭയുടെ കെടുകാര്യസ്ഥതയിൽ വാഴവരയിലെ ഗ്രാമീണ റോഡുകൾ തകരുന്നുവെന്ന് പരാതി .വാഴവര നിർമലാസിറ്റി റോഡ്,ചില്ലിങ് പ്ലാന്റ്- ആലപ്പാട്ട് റോഡ് എന്നിവ തകർന്ന് ഗതാഗതം ദുഷ്കരമായിട്ട് നാലുവർഷം പിന്നിടുമ്പോഴും, പാത നവീകരിക്കാനോ അറ്റകുറ്റ പണികൾ നടത്താനോ നഗരസഭ യാതൊരു ഇടപെടലും നടത്തുന്നില്ല എന്നാണ് ഉയരുന്ന ആരോപണം. 2022 -23 സാമ്പത്തിക വർഷം 4 ലക്ഷം രൂപ ഫണ്ട്‌ അനുവദിച്ചു. എന്നാൽ ഫണ്ട്‌ ഓവർലാപ്സിൽ ഉൾപ്പെട്ടു. തുടർന്ന് 2023-24 ൽ 3 ലക്ഷം രൂപയും ഫണ്ട്‌ വെച്ചു. എന്നാൽ നഗരസഭയുടെ ഉദാസീനതയിൽ റോഡ് നിർമാണം നടപ്പാക്കുന്നില്ല എന്ന് വാർഡ് കൗൺസിലർ ബെന്നി കുര്യൻ ആരോപിക്കുന്നു.

ഒന്ന്, രണ്ട് വാർഡുകളിൽ കൂടെ കടന്നുപോകുന്ന പാത ഇപ്പോൾ വലിയ ശോചനീയാവസ്ഥയാണ് നേരിടുന്നത്. കൂടാതെ നിർമ്മലാ സിറ്റി, വാഴവര എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗ്ഗത്തിൽ ആളുകൾക്ക് സഞ്ചരിക്കാവുന്ന പാതകൂടിയാണിത്. അധികൃതർ ശ്രദ്ധ ചെലുത്തി അടിയന്തരമായി പാത നവീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow