കാഞ്ചിയാർ പേഴുംകണ്ടത്ത് വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കാഞ്ചിയാർ പേഴുംകണ്ടത്ത് വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

ഇടുക്കി: കനത്ത വേനൽമഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ റോബിച്ചൻ മാത്യുവിൻ്റെ വീടിന്റെ മുൻവശത്തെ 15 മീറ്ററിലേറെ നീളമുള്ള സംരക്ഷണഭിത്തിയാണ് നിലംപൊത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മൂന്നുമാസം മുമ്പ് രണ്ടര ലക്ഷത്തിലേറെ രൂപ മുതൽമുടക്കിയാണ് ഭിത്തി നിർമിച്ചത്. കനത്തമഴയ്ക്ക് ശേഷം വലിയ ശബ്ദത്തോടെ പേഴുംകണ്ടം റോഡരികിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇഷ്ടികയും കോൺക്രീറ്റ് പാളികളും തട്ടി സമീപത്തെ വൈദ്യുതി പോസ്റ്റ് ചരിഞ്ഞിട്ടുണ്ട്.
What's Your Reaction?






