ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി സാന്ദ്ര സന്തോഷ്
ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി സാന്ദ്ര സന്തോഷ്

ഇടുക്കി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷ ചരിത്ര വിഭാഗം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സാന്ദ്ര സന്തോഷിനെ അനുമോദിച്ചു. യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാനും അധ്യാപകനുമായ ജോയ് വെട്ടിക്കുഴിയുടെ നേതൃത്വത്തിലുള്ള സംഘം സാന്ദ്രയുടെ വീട്ടിലെത്തിയാണ് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചത്. മുരിക്കാശ്ശേരി പാവനാത്മ കോളേജിലെ വിദ്യാര്‍ത്ഥിയാണ് സാന്ദ്ര സന്തോഷ്. തിളക്കമാര്‍ന്ന വിജയത്തിലൂടെ കുടുംബത്തിന് മാത്രമല്ല നാടിനും മറ്റു വിദ്യാര്‍ത്ഥി സമൂഹത്തിനുമെല്ലാം വലിയ മാതൃകയായി സാന്ദ്ര മാറിയെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, യുഡിഎഫ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് ബുഷ്‌മോന്‍ കണ്ണഞ്ചിറ, മണ്ഡലം വൈസ് പ്രസിഡന്റ് ഐപ്പ് അറുകാക്കല്‍ തുടങ്ങിയ നേതാക്കളും ജോയ് വെട്ടിക്കുഴിയോടൊപ്പം എത്തിയിരുന്നു
What's Your Reaction?






