ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നിന്ന് ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നിന്ന് ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഇടുക്കി: കാഞ്ചിയാറിലെ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് പാമ്പുപിടുത്ത വിദഗ്ധന്‍ കട്ടപ്പന സ്വദേശി ഷുക്കൂര്‍ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് കെ.പി.എം ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ പാചകവാതക സിലിണ്ടറുകള്‍ക്കിടയില്‍ ജീവനക്കാര്‍ പാമ്പിനെ കണ്ടത്. ഉടന്‍തന്നെ ഷുക്കൂറിനെ വിവരമറിയിച്ചു. ഏറെ പരിശ്രമിച്ചാണ് സിലിണ്ടറുകള്‍ക്കിടയില്‍ നിന്ന് പാമ്പിനെ പിടികൂടിയത്. പുല്ലാനി ഇനത്തില്‍പ്പെട്ട പാമ്പിന് ആറടി നീളമുണ്ട്. വനപാലകര്‍ക്ക് കൈമാറും.
What's Your Reaction?






