ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനുമുന്നോടിയായി വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഗ്രൗണ്ടിലെ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ചേറ്റുകുഴി കളത്തില്‍ ബ്രദേഴ്‌സ് ജേതാക്കളായി. ഈരാറ്റുപേട്ട ടീമിനാണ് രണ്ടാം സ്ഥാനം. ആദ്യകാല വോളിബോര്‍ കളിക്കാര്‍ക്കായി പ്രേത്യക മത്സരവും നടത്തി. വിജയികള്‍ക്ക് 10,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 8001 രൂപയും ട്രോഫിയും മികച്ച കളിക്കാര്‍ക്ക് 1001 രൂപയും ട്രോഫിയും സമ്മാനിച്ചു. മുതിര്‍ന്നവരുടെ മത്സരത്തിലെ ജേതാക്കള്‍ക്ക് 3000 രൂപയും റണ്ണര്‍അപ്പായ ടീമിന് 2000 രൂപയും നല്‍കി. സെപ്റ്റംബര്‍ 18നാണ് പൂര്‍വ വിദ്യാര്‍ഥി സംഗമം. റോണി അബ്രഹാം, ഷാജി എ.കെ, ബിബിന്‍ കെ. രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറിലേറെ പേര്‍ മത്സരം കാണാനെത്തി.