മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം യുവതിക്കുനേരെ അതിക്രമം: കട്ടപ്പനയില്‍ 16കാരന്‍ പിടിയില്‍
മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം യുവതിക്കുനേരെ അതിക്രമം: കട്ടപ്പനയില്‍ 16കാരന്‍ പിടിയില്‍

ഇടുക്കി: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം കടന്നുപിടിക്കാന്‍ ശ്രമിച്ച കൗമാരക്കാരനെ കട്ടപ്പന പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് കട്ടപ്പന നിരപ്പേല്‍കടയിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്ക് പോയതിനാല്‍ യുവതി വീട്ടില്‍ തനിച്ചായിരുന്നു. വാതിലില്‍ മുട്ടുന്നത് കേട്ട് തുറന്നപ്പോള്‍ 16കാരന്‍ യുവതിയുടെ മുഖത്തേക്ക് മുളക്‌പൊടി എറിഞ്ഞശേഷം മുഖത്തടിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി നിലവിളിച്ചതോടെ ഇയാള്‍ ഓടി മറഞ്ഞു. കണ്ണട ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് ഇയാള്‍ വന്നത്.
യുവതി ഭര്‍ത്താവിനൊപ്പം കട്ടപ്പന സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ അയല്‍വാസി കൂടിയായ കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയശേഷം ഇയാളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
What's Your Reaction?






