കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും
കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളായ കട്ടപ്പന പുത്തൻപുരയ്ക്കൽ പി ആർ നിതീഷ്(രാജേഷ്-31), കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു വിജയൻ(27), ഇയാളുടെ അമ്മ സുമ വിജയൻ(57) എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. മുഖ്യപ്രതി നിതീഷിനെതിരെ രണ്ട് പീഡനക്കേസുകളും മോഷണക്കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. മോഷണക്കേസുകളിൽ വിഷ്ണുവും പ്രതിയാണ്. അടുത്തദിവസം കസ്റ്റഡി അപേക്ഷ നൽകും. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിൽ 10 അംഗ പ്രത്യേക സംഘമാണ് അന്വേഷണം. ഇരട്ടക്കൊലപാതക കേസുകളിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം മറ്റ് കേസുകളിലെ അന്വേഷണവും ഉടൻ പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം.
What's Your Reaction?






