കട്ടപ്പന കൊലപാതകം:പ്രതികളുമായി കക്കാട്ടുകടയിലെ വീട്ടിൽ തെളിവെടുക്കുന്നു
കട്ടപ്പന കൊലപാതകം:പ്രതികളുമായി കക്കാട്ടുകടയിലെ വീട്ടിൽ തെളിവെടുക്കുന്നു

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി കട്ടപ്പന പുത്തൻപുരയ്ക്കൽ നിധീഷ്(രാജേഷ്- 31), കൂട്ടുപ്രതി കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു വിജയൻ(27) എന്നിവരുമായി കക്കാട്ടുകടയിലെ വാടക വീട്ടിൽ തെളിവെടുപ്പ് തുടങ്ങി. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വിഷ്ണുവിൻറെ അച്ഛൻ വിജയൻ്റെ(65)യും നവജാത ശിശുവിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യുകയാണ്. മറവുചെയ്ത നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചശേഷം വിജയൻ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻകോവിലിൽ ഒഴുക്കിയതായി നിധീഷ് മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ(57) പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്. വിജയനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതിയാണ് സുമ.
What's Your Reaction?






