ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യുഡിഎഫ് ധര്‍ണ
ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യുഡിഎഫ് ധര്‍ണ

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടികല്‍ കൂട്ട ധര്‍ണ നടന്നു. യുഡിഎഫ് ഇരട്ടയാര്‍ മണ്ഡലം കണ്‍വീനര്‍ ഷാജി മഠത്തുംമുറി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറക്കുക, ഫണ്ട് യഥാസമയം അനുവദിക്കാതിരിക്കുക, പൂര്‍ത്തീകരിച്ച വര്‍ക്കുകളുടെ ബില്ല് മാറി നല്‍കാതിരിക്കുക എന്നീ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് കൂട്ട ധര്‍ണ സംഘടിപ്പിച്ചത്. യുഡിഎഫ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഒ.റ്റി. ജോണ്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പില്‍, ജോസുകുട്ടി അരീപറമ്പില്‍, രതീഷ് ആലേപുരക്കല്‍, തോമസ് കടുകത്താഴെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






