ഉപ്പുതറയില്‍ ആര്‍എസ്എസ് പദസഞ്ചലനവും പൊതുയോഗവും
ഉപ്പുതറയില്‍ ആര്‍എസ്എസ് പദസഞ്ചലനവും പൊതുയോഗവും

ഇടുക്കി: ആര്‍എസ്എസ് ഏലപ്പാറ ഖണ്ഡ് പദസഞ്ചലനവും പൊതുയോഗവും നടത്തി. പുളിങ്കട്ട സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു ചേരോലിക്കല്‍ വിജയ ദശമി സന്ദേശം നല്‍കി. ഉപ്പുതറ, ചപ്പാത്ത്, അയ്യപ്പന്‍കോവില്‍ എന്നീ മണ്ഡലം കമ്മിറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്. തോണിത്തടിയില്‍നിന്ന് ആരംഭിച്ച പദസഞ്ചലനം ഉപ്പുതറ ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. കേസരി മാസികയുടെ വിതരണോദ്ഘാടനം പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പേല്‍ നിര്‍വഹിച്ചു. വിഭാഗ് പ്രൗഡ പ്രചാരക് തിരുവനന്തപുരം ജില്ലയുടെ ആറ്റിങ്ങല്‍ ശാഖ അംഗം ബി തങ്കരാജ് സന്ദേശം നല്‍കി.
What's Your Reaction?






