പട്ടികജാതി, വര്‍ഗ വികസന കോര്‍പ്പറേഷന്‍ ശാഖ പൂപ്പാറയില്‍ പ്രവര്‍ത്തനമാരംഭിച്ചു
പട്ടികജാതി, വര്‍ഗ വികസന കോര്‍പ്പറേഷന്‍ ശാഖ പൂപ്പാറയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി: സംസ്ഥാന പട്ടികജാതി, വര്‍ഗ വികസന കോര്‍പ്പറേഷന്റെ പുതിയ ശാഖ ഓഫീസ് പൂപ്പാറയില്‍ തുറന്നു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാന്തന്‍പാറ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ച ഓഫീസ് ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ് വായ്പാ വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ കെ ഷാജു അധ്യക്ഷനായി. മാനേജിങ് ഡയറക്ടര്‍ വി പി സുബ്രമണ്യന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ടി കൃഷ്ണന്‍, പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?