ബിജെപി കട്ടപ്പനയില്‍ വികസിത സംഗമം നടത്തി
ബിജെപി കട്ടപ്പനയില്‍ വികസിത സംഗമം നടത്തി
ഇടുക്കി: ബിജെപി കട്ടപ്പന മണ്ഡലം കമ്മറ്റി കട്ടപ്പന നഗരസഭയുടെ വികസിത സംഗമം സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എസ് ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയാറാക്കുന്ന വികസന രേഖയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കുന്നതിനാണ് പരിപാടി നടത്തിയത്. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി അശോകന്‍ ഇലവന്തിക്കല്‍, ഹൈറേഞ്ച് ബസ് സൗഹൃദ സംഗമം പ്രസിഡന്‍് പ്രസാദ് വിലങ്ങുപാറ എന്നിവര്‍ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീതാ വിശ്വനാഥന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. കുമാര്‍, സി. സന്തോഷ് കുമാര്‍, രതീഷ് വരകുമല എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

