റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവ്വഹിച്ചു.
റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവ്വഹിച്ചു.

ഇടുക്കി : റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവ്വഹിച്ചു. കലോത്സവത്തിലെ വിവിധ കലാ മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു. എട്ടാം തീയതി മേള സമാപിക്കും.
കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓസാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോര്‍ജ് പാരീഷ് ഹാള്‍ തുടങ്ങിയ വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഏഴു സബ്ജില്ലകളില്‍ നിന്നായി 4000 ത്തോളം കലാപ്രതിഭകള്‍ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നു. കലോത്സവത്തിൻ്റെ ഭാഗമായി വിളംബര റാലി കട്ടപ്പന സെൻറ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗണിലേയ്ക്ക് നടത്തിയിരുന്നു
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി ബിനു മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ വിജയ ആർ, വിവിധ രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കളും ജനപ്രതിനിധികളും സംസാരിച്ചു. എട്ടിന് നടക്കുന്ന മേളയുടെ സമാപന സമ്മേളനം ഗവ: ചീഫ് വിപ്പ് എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും
.
What's Your Reaction?






