കുരിശടികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത യുവാവ് പിടിയില്‍: അക്രമം വിവാഹം മുടക്കിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന്
കുരിശടികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത യുവാവ് പിടിയില്‍: അക്രമം വിവാഹം മുടക്കിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന്

ഇടുക്കി: കമ്പംമെട്ട് മുതല്‍ കട്ടപ്പനവരെയുള്ള പള്ളികളുടെ ഒമ്പത് കുരിശടികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പുളിയന്‍മല ബിടിആര്‍ നഗര്‍ ചെറുകുന്നേല്‍ ജോബിന്‍ ജോസ്(35) ആണ് പിടിയിലായത്. നിരന്തരമായി വിവാഹം മുടക്കുന്നതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കല്ലേറ് നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.12ന് പുലര്‍ച്ചെ കമ്പംമെട്ടില്‍ നിന്ന് കട്ടപ്പന വരെ ബൈക്കില്‍ യാത്ര ചെയ്താണ് അക്രമം നടത്തിയത്. മൂങ്കിപ്പള്ളത്തെ സെന്റ് മേരീസ്, കൊച്ചറ സെന്റ് ജോര്‍ജ്, ചേറ്റുകുഴി സെന്റ് മേരീസ്, കട്ടപ്പന ഇടുക്കിക്കവല സെന്റ് ഗ്രീഗോറിയോസ്, ഇരുപതേക്കര്‍ സെന്റ് മേരീസ്, പുളിയന്‍മല സെന്റ് ആന്റണീസ്, കമ്പനിപ്പനി അമലമനോഹരി, പഴയ കൊച്ചറ സെന്റ് ജോസഫ് എന്നീ കുരിശടികളും ഇരുപതേക്കര്‍ പോര്‍സ്യൂങ്കല കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോയുമാണ് തകര്‍ത്തത്.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ജോബിനെ തിരിച്ചറിഞ്ഞത്. കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍ കുമാര്‍, എസ്ഐ ഡിജു ജോസഫ്, എഎസ്ഐ ജെയിംസ് ജോര്‍ജ്, എസ് സിപിഒ പ്രശാന്ത് കെ മാത്യു, സിപിഒ അല്‍ബാഷ് പി രാജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






