കട്ടപ്പന പാറക്കടവിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച മുണ്ടക്കയം സ്വദേശി അറസ്റ്റില്‍  

കട്ടപ്പന പാറക്കടവിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച മുണ്ടക്കയം സ്വദേശി അറസ്റ്റില്‍    

May 2, 2025 - 10:52
May 2, 2025 - 11:08
 0
കട്ടപ്പന പാറക്കടവിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച മുണ്ടക്കയം സ്വദേശി അറസ്റ്റില്‍  
This is the title of the web page

ഇടുക്കി: കട്ടപ്പന പാറക്കടവില്‍ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച പ്രതിയെ കട്ടപ്പന പൊലീസ് പിടികൂടി. മുണ്ടക്കയം കൂട്ടിക്കല്‍ കുന്നേല്‍പറമ്പില്‍ സുബിന്‍ വിശ്വംഭരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് 15കിലോ ഏലക്കായും പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് വാലുമ്മേല്‍ ജോജി പാട്ടത്തിനെടുത്ത തോട്ടത്തില്‍ നിന്നും സുബിന്‍ ഏല്ക്ക പറിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചു. കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ ബര്‍ട്ടിന്‍ ജോസും പൊലീസ് ഉദ്യോഗസ്ഥരായ അനൂപ് കെ എ, ജോമോന്‍ കുര്യന്‍, ബിബിന്‍ മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കാഞ്ചിയാര്‍ കക്കാട്ടുകടയില്‍നിന്ന് ഏലക്ക മോഷ്ടിച്ച കേസിലും നരിയമ്പാറ ക്ഷേത്രത്തില്‍നിന്ന് ഭണ്ഡാരക്കുറ്റി മോഷ്ടിച്ച കേസിലും ഇയാള്‍  ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow