നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു
നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

ഇടുക്കി: നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. നരിയമ്പാറ ശബരിഗിരി ഉപക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിയശേഷം മഹാ ദീപാരാധന നടത്തി. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി വിഷ്ണു ജി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവാതിര, കൈകൊട്ടിക്കളി, ഭജന്‍സ് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ , കലശം അഷ്ടാഭിഷേകം, കളകാഭിഷേകം, വിശേഷാല്‍ ദീപാരാധന, പ്രസാദമൂട്ട് എന്നീ ചടങ്ങുകളും നടന്നു. തുടര്‍ന്ന് അത്താഴപൂജ ഹരിവരാസനം എന്നീ ചടങ്ങുകള്‍ക്കു ശേഷം നടയടക്കല്‍ നടന്നു. ചെയര്‍മാന്‍ ജെ ജയകുമാര്‍, പ്രസിഡന്റ് ഹരികുമാര്‍ കിഴക്കേതില്‍, സെക്രട്ടറി മധുകുട്ടന്‍ നായര്‍ പേരേക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അഴകാത്ത്, ബാലു ഗോപാലകൃഷ്ണന്‍, പത്മകുമാര്‍,
കെ ബി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






