വെള്ളയാംകുടിയില്‍ റോഡരികില്‍ മെറ്റല്‍ക്കൂന: കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി
വെള്ളയാംകുടിയില്‍ റോഡരികില്‍ മെറ്റല്‍ക്കൂന: കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിനുസമീപം ദേശീയപാതയോരത്ത് കൂടിക്കിടക്കുന്ന മെറ്റല്‍ക്കൂന വാഹന, കാല്‍നടയാത്രികര്‍ക്ക് ഭീഷണി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കടന്നുപോകുന്ന നടപ്പാതയിലാണ് നിര്‍മാണ സാമഗ്രികള്‍ അപകടഭീഷണിയാകുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മെറ്റല്‍ എത്തിച്ചത്. വാഹനങ്ങള്‍ കയറിയിറങ്ങി ഇവ റോഡിലേക്ക് നിരന്നുകിടക്കുകയാണിപ്പോള്‍. ഇത് ഇരുചക്ര വാഹനയാത്രികരെയും ബുദ്ധിമുട്ടിക്കുന്നു. ഇരുവശങ്ങളില്‍നിന്നും വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഗതാഗതവും തടസപ്പെടുന്നു. സ്‌കൂള്‍ അധികൃതരും വ്യാപാരികളും പലതവണ അറിയിച്ചിട്ടും മെറ്റല്‍ക്കൂന മാറ്റാന്‍ നടപടിയില്ല. നടപ്പാതയില്‍ ഇവ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ റോഡിലൂടെയാണ് വിദ്യാര്‍ഥികള്‍ കടന്നുപോകുന്നത്. ഇത് തിരക്കേറിയ പാതയില്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
What's Your Reaction?

