അണക്കരയില്‍ വാഴൂര്‍ സോമന്‍ അനുസ്മരണം നടത്തി
അണക്കരയില്‍ വാഴൂര്‍ സോമന്‍ അനുസ്മരണം നടത്തി
ഇടുക്കി: അണക്കരയില്‍ വാഴൂര്‍ സോമന്‍ അനുസ്മരണം നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു വാഴൂര്‍ സോമന്റെതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല സമസ്ത ജന വിഭാഗങ്ങള്‍ക്കും അദേഹത്തിന്റെ നിര്യാണം നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സിപിഐ ജില്ലാ കൗണ്‍സിലംഗം കുസുമം സതീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ രാമചന്ദ്രന്‍, വി ജെ രാജപ്പന്‍, ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വി വി മുരളി, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല, ബിജെപി നേതാവ് മുരുകന്‍ അംബിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?