എസ്എന്‍ഡിപി യോഗം വലിയകണ്ടം ശാഖയില്‍ ഷോപ്പിങ് സെന്റര്‍ ഉദ്ഘാടനവും ബാലവേദി ഓണാഘോഷവും നടത്തി
എസ്എന്‍ഡിപി യോഗം വലിയകണ്ടം ശാഖയില്‍ ഷോപ്പിങ് സെന്റര്‍ ഉദ്ഘാടനവും ബാലവേദി ഓണാഘോഷവും നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ കട്ടപ്പന നോര്‍ത്ത് വലിയകണ്ടം ശാഖയില്‍ ഷോപ്പിങ് സെന്റര്‍ ഉദ്ഘാടനവും ബാലവേദി ഓണാഘോഷവും നടന്നു. യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ശാഖാ അംഗങ്ങളെ അനുമോദിച്ചു. ശാഖയോഗം പ്രസിഡന്റ് മനോജ് പതാലില്‍ അധ്യക്ഷനായി. സെക്രട്ടറി അജേഷ് ചെമ്പന്‍കുഴിയില്‍, ഇന്‍സ്പെക്ടിങ് ഓഫീസര്‍ അഡ്വ. മുരളീധരന്‍ പാലക്കതോട്ടിയില്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി കെ രാജന്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു. വനിതാ സംഘം പ്രസിഡന്റ് നിഷ ബൈജു, സെക്രട്ടറി ഷൈജി ലെജു, മഞ്ജു സതീഷ്, നിഖില്‍ പി.ടി., യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരായ അരുണ്‍ രാജ്, കാശിനാഥന്‍, അദ്വൈത്, സൂരജ് കെ. സജി, കുമാരി സംഘം പ്രവര്‍ത്തകരായ ആവണി പ്രമോദ്, അര്‍ച്ചന, ആഷിമ. പിടിഎ പ്രസിഡന്റ് സ്മിജിത് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

