വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയും സംഘവും തട്ടിയത് 10 കോടിയിലേറെ: കബളിപ്പിക്കപ്പെട്ടത് 800 പേര്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയും സംഘവും തട്ടിയത് 10 കോടിയിലേറെ: കബളിപ്പിക്കപ്പെട്ടത് 800 പേര്‍

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശികള്‍ കോടികള്‍ തട്ടിയതായി പരാതി. എറണാകുളത്ത് ബഥനി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്ന കരിമ്പന്‍ സ്വദേശി ജ്യോതിഷ് ജോയി, ഇയാളുടെ സഹായി അടിമാലി സ്വദേശി അഡോണ്‍ ഷാജി എന്നിവര്‍ക്കെതിരെ കബളിപ്പിക്കപ്പെട്ടവര്‍ ഇടുക്കി പൊലീസില്‍ പരാതി നല്‍കി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നായി എണ്ണൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. ഇവരില്‍നിന്നായി 10 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന.
വിദേശരാജ്യങ്ങളില്‍ ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നുകാട്ടി ഇന്‍സ്റ്റഗ്രാമിലും ഫെയസ്ബുക്കിലുമാണ് പരസ്യം നല്‍കിയത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ഒഴിവുകളുണ്ടെന്നാണ് അറിയിച്ചിരുന്നത്. പരസ്യംകണ്ട് ഇവരെ ബന്ധപ്പെട്ടവരില്‍നിന്ന് ഒന്നുമുതല്‍ ഒന്നര ലക്ഷം രൂപ വരെ വാങ്ങിയെടുത്തു. എണ്ണൂറിലേറെ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എറണാകുളത്തെ ഓഫീസില്‍ പണം നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും ജോലി ലഭിച്ചില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ശരിയാകുമെന്ന് ജ്യോതിസ് ജോയി പറഞ്ഞത്. പിന്നീട് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ആളുകള്‍ എറണാകുളത്ത് നേരിട്ടെത്തിയപ്പോള്‍ ഓഫീസ് പൂട്ടിപ്പോയതായി കണ്ടു.
ഇടുക്കി, അടിമാലി, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇടുക്കി പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിനുപിന്നില്‍ വലിയസംഘം ഉള്ളതായി സംശയിക്കുന്നതായും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.
What's Your Reaction?






