കാട്ടാന ആക്രമണം തുടര്‍ക്കഥ: ജീവന്‍ കൈയില്‍പ്പിടിച്ച് തോട്ടം തൊഴിലാളികള്‍
കാട്ടാന ആക്രമണം തുടര്‍ക്കഥ: ജീവന്‍ കൈയില്‍പ്പിടിച്ച് തോട്ടം തൊഴിലാളികള്‍

ഇടുക്കി: ജില്ലയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും തോട്ടം, കാര്‍ഷിക മേഖലകളില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സുരക്ഷ ക്രമീകരണങ്ങള്‍ എങ്ങുമെത്തിയില്ല. ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 44 പേരായി.
പൂപ്പാറ, ചിന്നക്കനാല്‍ മേഖലകളിലുള്ള തോട്ടങ്ങളിലെ തൊഴിലാളികള്‍ ജീവന്‍ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. ഏതുനിമിഷവും കാട്ടാനയുടെ മുന്നില്‍പ്പെട്ടേക്കാമെന്നാണ് സ്ഥിതി. കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് പലരും വന്യജീവി ആക്രമണം ഭയന്നും തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത്.
2003ന് ശേഷം വനവകുപ്പ് ദേവികുളം റേഞ്ചിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ സെക്ഷനുകളില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ 44 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട പരിമളത്തെ ആക്രമിച്ച കാട്ടാനക്കൂട്ടം പന്നിയാര്‍ മേഖലകളില്‍ ഭീതി സൃഷ്ടിക്കുകയാണ്.തോട്ടങ്ങളില്‍ വാച്ചര്‍മാരെ നിയമിച്ച് വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സുരക്ഷ ക്രമീകരണം ഏര്‍പ്പെടുത്താല്‍ വനപാലകരും തയ്യാറല്ല
What's Your Reaction?






