രാജാക്കാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജാക്കാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇടുക്കി: രാജാക്കാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച രാജാക്കാട് ഒട്ടാത്തി സ്വദേശി സെല്‍വകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ശക്തികുമാറിന് ഗുരുതരമായി പരിക്കേറ്റു. രാജാക്കാടിനസമീപം കനകപ്പുഴയിലെ വളവില്‍ കാര്‍ യാത്രികര്‍ മറ്റൊരു വാഹനത്തെ മറികടക്കവേ എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടുതവണ മലക്കം മറിഞ്ഞു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സെല്‍വകുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ശക്തികുമാറിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
What's Your Reaction?






