എകെഡിഡബ്ല്യു ആന്‍ഡ് എസ്എ ജില്ലാ കണ്‍വെന്‍ഷന്‍ 27ന്
എകെഡിഡബ്ല്യു ആന്‍ഡ് എസ്എ ജില്ലാ കണ്‍വെന്‍ഷന്‍ 27ന്

ഇടുക്കി: ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 27ന് രാജകുമാരി നോര്‍ത്ത് സെന്റ് ജോണ്‍സ് പള്ളിയുടെ പാരിഷ് ഹാളിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദു കലാധരന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്നും അന്നേദിവസം ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്ത് ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഴുത്ത് ഫീസ് പട്ടിക പുനക്രമീകരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ദീപു ഭാസ്‌ക്കരന്‍, ട്രഷറര്‍ എം ബി ശിവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






