ആശങ്ക സൃഷ്ടിച്ച് ഇരുപതേക്കര്‍ മേഖലയില്‍ വവ്വാല്‍ക്കൂട്ടം
ആശങ്ക സൃഷ്ടിച്ച് ഇരുപതേക്കര്‍ മേഖലയില്‍ വവ്വാല്‍ക്കൂട്ടം

ഇടുക്കി: കട്ടപ്പന ഇരുപതേക്കര്‍ മേഖലയില്‍ ആശങ്ക സൃഷ്ടിച്ച് വവ്വാല്‍ക്കൂട്ടം . മേഖലയില്‍ തമ്പടിച്ചിരിക്കുന്ന വവ്വാലുകൾ കൃഷിയിടങ്ങളിലെ ഫലങ്ങളും വിളകളും നശിപ്പിക്കുകയാണ്. നിപ ഭീതി അടക്കം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. മേഖലയിൽ മുമ്പും സമാനമായ രീതിയില്‍ വവ്വാല്‍ കൂട്ടങ്ങള്‍ എത്തിനാശം ഉണ്ടാക്കിയിട്ടുണ്ട്. വിഷയത്തില്‍ നഗരസഭ ആരോഗ്യവിഭാഗം യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. ബന്ധപ്പെട്ട അധികാരികള്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






