വനമേഖലയില്‍ ഒറ്റപ്പെട്ട ഖാര്‍ജണ്ഡ് സ്വദേശിയെ രക്ഷപ്പെടുത്തി: ഇടുക്കി കഞ്ഞിക്കുഴി പൊലീസിന് ബിഗ് സല്യൂട്ട്

വനമേഖലയില്‍ ഒറ്റപ്പെട്ട ഖാര്‍ജണ്ഡ് സ്വദേശിയെ രക്ഷപ്പെടുത്തി: ഇടുക്കി കഞ്ഞിക്കുഴി പൊലീസിന് ബിഗ് സല്യൂട്ട്

Dec 24, 2025 - 14:45
 0
വനമേഖലയില്‍ ഒറ്റപ്പെട്ട ഖാര്‍ജണ്ഡ് സ്വദേശിയെ രക്ഷപ്പെടുത്തി: ഇടുക്കി കഞ്ഞിക്കുഴി പൊലീസിന് ബിഗ് സല്യൂട്ട്
This is the title of the web page

ഇടുക്കി: പനംകുട്ടി- നേര്യമംഗലം റൂട്ടിലെ വനമേഖലയില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് താങ്ങായി ഇടുക്കി കഞ്ഞിക്കുഴി പൊലീസ്. ഖാര്‍ഖണ്ഡ് സ്വദേശി ബറന്‍ മറാണ്ടിയാണ് രണ്ടുദിവസത്തോളം പനംകുട്ടിയില്‍ അകപ്പെട്ടത്. ചാക്കുകെട്ടുമായി ഒരാള്‍ അലഞ്ഞുതിരിയുന്നതായും മോഷ്ടാവാണോയെന്ന് സംശയമുണ്ടെന്നും കഴിഞ്ഞദിവസം കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ചറിയിച്ചിരുന്നു. എസ്‌ഐമാരായ താജുദ്ദീന്‍, അജിത് കുമാര്‍, എസ്.സിപിഒ ഷെരീഫ് പി എ എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും ആളെ കണ്ടില്ല. ഈറൂട്ടില്‍ വാഹനത്തിലെത്തിയവരാണ് പനംകുട്ടിയില്‍നിന്ന് ഒരാള്‍ നേര്യമംഗലം റൂട്ടിലേക്ക് പോകുന്നതായി കണ്ടതായി വിവരം നല്‍കിയത്. പാംബ്ല അണക്കെട്ടിനുസമീപത്തുനിന്നാണ് ബറന്‍ മറാണ്ടിയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ മുഷിഞ്ഞ്, നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഒരുമാസം മുമ്പ് ബറന്റെ ഭാര്യ കുഞ്ഞുമായി ഇടുക്കിയിലെവിടെയോ ഏലത്തോട്ടത്തില്‍ ജോലിക്ക് എത്തിയിരുന്നു. ഇവരുടെ അടുത്തേയ്ക്ക് പോകാനായി രണ്ടുദിവസം മുമ്പ് കോണ്‍ട്രാക്ടര്‍ക്കൊപ്പം എറണാകുളത്തെത്തി. ഇതിനിടെ ഒപ്പമുണ്ടായിരുന്നയാളെ കാണാതായി. ഏതോ ബസില്‍ കയറിയെങ്കിലും ഇറങ്ങിയത് വനമേഖലയില്‍. ഭാര്യയുമായോ മറ്റുള്ളവരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഭക്ഷണം പോലും കഴിക്കാതെ കിലോമീറ്ററുകളോളം കുടുംബത്തെ തിരക്കി രണ്ടുദിവസത്തോളമായി അലയുകയായിരുന്നു. പാംബ്ല അണക്കെട്ടില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബറന് ഭക്ഷണം നല്‍കി. ജോലി സ്ഥലത്തെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ എഴുതി സൂക്ഷിച്ചിരുന്ന ബാഗ് വഴിയില്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ബാഗ് കണ്ടെത്തി ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ അണക്കരയിലുള്ള സ്ഥാപനമാണെന്ന് വ്യക്തമായി. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറ്റി കണ്ടക്ടറെ വിവരങ്ങള്‍ ധരിപ്പിച്ച് പറഞ്ഞയച്ചു. കണ്ടക്ടറുടെ നേതൃത്വത്തില്‍ ബറന്‍ മറാണ്ടിയെ അണക്കരയിലെത്തിച്ചു. ഇപ്പോള്‍ കുടുംബത്തോടൊപ്പം അണക്കരയിലെ നന്ദീശ ആശ്രമത്തിലെ തോട്ടത്തില്‍ ജോലി ചെയ്യുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow