കല്ലാര്‍കുട്ടി മേഖലയില്‍ പട്ടയം ലഭിക്കാനുള്ളത് 3500ലേറെ കുടുംബങ്ങള്‍ക്ക്
കല്ലാര്‍കുട്ടി മേഖലയില്‍ പട്ടയം ലഭിക്കാനുള്ളത് 3500ലേറെ കുടുംബങ്ങള്‍ക്ക്
ഇടുക്കി: കല്ലാര്‍കുട്ടി മേഖലയിലെ പട്ടയ വിഷയത്തില്‍ തുടര്‍നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍,കൊന്നത്തടി പഞ്ചായത്തുകളില്‍ താമസിക്കുന്ന 3500വേറെ കുടുംബങ്ങളാണ് പട്ടയം ലഭിക്കാനുള്ളത്. നിരവധി തവണ ഉന്നയിച്ചിട്ടും പട്ടയമെന്ന തങ്ങളുടെ ആവശ്യത്തോട് ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നതിനായി പട്ടയ അവകാശ സംരക്ഷണ വേദി നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും തുടര്‍നടപടി ഉണ്ടായില്ല. പട്ടയ ലഭ്യതക്കായി സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?