യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്: ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടു: അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും

ഇടുക്കി: ഉപ്പുതറ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് അറയ്ക്കപറമ്പിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്. തന്റെയും കുടുംബത്തിലുള്ളവരുടെയും അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ആസ്തി വികസനരേഖ തിരുത്തിയ രേഖകള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്റ് കെ ജെ ജെയിംസ്, പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, ജെയിംസ് തേക്കോബില്‍ എന്നിവര്‍ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അതേസമയം ആരോപണം ഉന്നയിക്കുന്ന ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍ മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും ഇതേപോലെ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറാക്കണമെന്നും കെ ജെ ജെയിംസ് പറഞ്ഞു. ഇതോടൊപ്പം കരാറുകാരനായ വിപിന്‍ തോമസിനെ കൂട്ട് പിടിച്ച് നടത്തിയ മുഴുവന്‍ അഴിമതിയുടെയും വിവരങ്ങളും ആസ്തി വികസന രജിസ്റ്റര്‍ തിരുത്തിയ തെളിവുകള്‍ വച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഴിമതിക്ക് കൂട്ടുനിന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ ജെ ജെയിംസ് പറഞ്ഞു.
What's Your Reaction?