യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്: ആസ്തി രജിസ്റ്ററിലെ തിരുത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടു: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ പ്രദര്‍ശിപ്പിക്കും

ഇടുക്കി: പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്. ആസ്തി രജിസ്റ്ററില്‍ തിരുത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടു. തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആസ്തി രജിസ്റ്റര്‍ തിരുത്തിയത് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലിന്റെ നേതൃത്വത്തിലാണെന്നാണ് കെ ജെ ജെയിംസിന്റെ ആരോപണം. ഇതോടെ ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങളും വെല്ലുവിളികളും മറ്റൊരുതലത്തിലേക്ക് വഴിമാറുകയാണ്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണമുന്നയിക്കുന്ന ഫ്രാന്‍സിസിന്റെ മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും ഇതുപോലെ പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറാകണമെന്നും കെ ജെ ജെയിംസ് പറഞ്ഞു.
കരാറുകാരനെ കൂട്ടുപിടിച്ചു നടത്തിയ മുഴുവന്‍ അഴിമതിയുടെയും വിവരങ്ങളും ആസ്തി രജിസ്റ്റര്‍ തിരുത്തിയ തെളിവുകള്‍ ഹാജരാക്കി നിയമനടപടി സ്വീകരിക്കുമെന്നും കെ ജെയിംസ് പറഞ്ഞു.
What's Your Reaction?