ജില്ലയില്‍ ജീപ്പ് സഫാരി, ഓഫ്-റോഡ് ഇന്നുമുതല്‍ പുനരാരംഭിക്കും: ആദ്യഘട്ടത്തില്‍ 9 റൂട്ടുകള്‍
ജില്ലയില്‍ ജീപ്പ് സഫാരി, ഓഫ്-റോഡ് ഇന്നുമുതല്‍ പുനരാരംഭിക്കും: ആദ്യഘട്ടത്തില്‍ 9 റൂട്ടുകള്‍

ഇടുക്കി: ജില്ലയില്‍ ജീപ്പ് സഫാരി, ഓഫ്-റോഡ് സവാരി എന്നിവ ബുധനാഴ്ച മുതല്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും. 9 റൂട്ടുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചാണിത്. ആദ്യഘട്ടത്തില്‍ പരുന്തുംപാറ-സത്രം, ഏലപ്പാറ-കപ്പക്കാനം-ഉളുപ്പൂണി-ചക്കിമാലി-വെള്ളാരംകല്ല്, പാമ്പനാര്‍-മ്ലാമല- ഉപ്പുപാറ ബെല്‍റ്റ്, കുട്ടിക്കാനം-മദാമ്മക്കുളം, ഏലപ്പാറ-കപ്പക്കാനം-ഉളുപ്പൂണി-ചക്കിമാലി-വെള്ളാരംകല്ല്, വാഗമണ്‍(ഏലപ്പാറ)- ഒറ്റമരംപാറ വ്യൂപോയിന്റ്, വാഗമണ്‍-കല്ലാറ്റുപാറ വെള്ളച്ചാട്ടം, മൂന്നാര്‍-പൊന്മുടി-നാടുകാണി-മൂന്നാര്‍ ലൂപ്, മാങ്കുളം-പെരുമ്പന്‍കുത്ത്-ആനക്കുളം-ആറാംമൈല്‍-തൂക്കുപാലം- 33 വെള്ളച്ചാട്ടം- വിരിപാറ.
What's Your Reaction?






