മലയോര ഹൈവേ നിര്‍മാണം: ഇരുപതേക്കറിലെ കുടുംബത്തെ മാറ്റിപാര്‍പ്പിക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്ന് എല്‍ഡിഎഫ്
മലയോര ഹൈവേ നിര്‍മാണം: ഇരുപതേക്കറിലെ കുടുംബത്തെ മാറ്റിപാര്‍പ്പിക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്ന് എല്‍ഡിഎഫ്

ഇടുക്കി : മലയോര ഹൈവേ നിര്‍മാണം നടക്കുന്നതിനിടെ ഇരുപതേക്കര്‍ പാലത്തിന് സമീപത്തുള്ള കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാത്ത നഗരസഭക്കെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. കുടുംബത്തെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കുന്ന കാര്യം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാമൂലം അറിയിച്ചെങ്കിലും മറുപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. മലയോര ഹൈവേയില്‍ നിര്‍മാണം പുരോഗമിക്കുന്ന രണ്ടാം റീച്ചില്‍പെട്ട ഇരുപതേക്കറില്‍ പുതിയ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈകുടുംബത്തോടെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് വാസസ്ഥലം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നഗരസഭ അനാസ്ഥ കാട്ടുന്നു. ആവശ്യമായ സഹായം നല്‍കാമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ മുന്‍കൈയെടുക്കുന്നില്ലെന്ന് കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ പറഞ്ഞു. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
What's Your Reaction?






