കൂട്ടാര്‍ അക്ഷരാ പബ്ലിക് ലൈബ്രറിയില്‍ പുതുവത്സരാഘോഷം
കൂട്ടാര്‍ അക്ഷരാ പബ്ലിക് ലൈബ്രറിയില്‍ പുതുവത്സരാഘോഷം

ഇടുക്കി: കൂട്ടാര്‍ അക്ഷരാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടത്തി. കരുണാപുരം പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജില്‍ നടത്തിയ യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജി കെ ഫിലിപ്പ് ഉല്‍ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. യോഗത്തില്‍ മുന്‍കാല ലൈബ്രറി പ്രവര്‍ത്തകരായ ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫും കവിയുമായ കെ ടി രാജീവിനെയും കവി സാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വി എസ് ദീപുവിനെയും കൂടാതെ വിദ്യാഭ്യാസം, സാഹിത്യം, കലാ മേഖലകളില്‍ മികവുതെളിയിച്ചവരെയും മുതിര്‍ന്ന പൗരന്മാരെയും ആദരിച്ചു.
യോഗത്തില്‍ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ്, ജോസ് കോനാട്ട്, പി എസ് സുരേഷ്, ബിനുത ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് നൃത്തങ്ങളും കൂട്ടര്‍ കലാരഞ്ജിനി കമ്യൂണിക്കേഷന്‍സ് കരോക്കെ ഗാനമേളയും അവതരിപ്പിച്ചു. കരിമരുന്ന് പ്രയോഗവും നടത്തി
What's Your Reaction?






