കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥയ്ക്ക് തിരിച്ചുനല്‍കി യുവാക്കള്‍
കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥയ്ക്ക് തിരിച്ചുനല്‍കി യുവാക്കള്‍

ഇടുക്കി: നെടുങ്കണ്ടം ടൗണില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥയ്ക്ക് തിരിച്ചുനല്‍കി യുവാക്കള്‍. പടിഞ്ഞാറേക്കവലയിലെ ചുമട്ടുതൊഴിലാളിയായ കെ ജെ രജീഷിനും സെന്‍ട്രല്‍ ജങ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുനില്‍ ജേക്കബിനുമാണ് ഒരുപവനോളം തൂക്കമുള്ള മാല കഴിഞ്ഞദിവസം കിട്ടിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. അല്‍പ്പസമയത്തിന് ശേഷം മാല നഷ്ടപ്പെട്ടതായി കാട്ടി ആശാരിക്കണ്ടം സ്വദേശിനി അശ്വതി പരാതി നല്‍കാനായി സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് രജീഷിനെയും സുനിലിനെയും വിളിച്ചുവരുത്തി മാാല അശ്വതിക്ക് കൈമാറി.
What's Your Reaction?






