വണ്ടന്‍മേട് പഞ്ചായത്തിന് 20.61 കോടിയുടെ ബജറ്റ്
വണ്ടന്‍മേട് പഞ്ചായത്തിന് 20.61 കോടിയുടെ ബജറ്റ്

ഇടുക്കി: കാര്‍ഷിക മേഖലയ്ക്കും ഭവന നിര്‍മാണത്തിനും മുന്‍ഗണന നല്‍കി വണ്ടന്‍മേട് പഞ്ചായത്ത് ബജറ്റ്. 20,61,94,828 രൂപ വരവും 20,09,17,931 രൂപ ചെലവും 52,76,897 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന രാജു അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് 50.75 ലക്ഷവും വീട് അറ്റകുറ്റപ്പണിക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമായി 1.48 കോടിയും ഉള്‍പ്പെടുത്തി. ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ളം എന്നിവയ്ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കും. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം ഉറപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ട് കോടി രൂപ വിനിയോഗിക്കും. പ്രസിഡന്റ് സുരേഷ് മാനങ്കേരി അധ്യക്ഷനായി. തുടര്‍ച്ചയായ 9-ാമത്തെ ബജറ്റാണ് ഫിലോമിന രാജു അവതരിപ്പിച്ചത്.
What's Your Reaction?






