മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക് 

മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക് 

Nov 20, 2025 - 13:18
 0
മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം വിനോദസഞ്ചാരികളായ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. തമിഴ്‌നാട്ടില്‍നിന്ന് മൂന്നാറിലേയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 8 വിദ്യാര്‍ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട് തരൂരില്‍നിന്ന് രണ്ട് ബസുകളിലായിട്ടെത്തിയ സംഘം മൂന്നാലെത്തിയശേഷം തുടര്‍ യാത്രയ്ക്കായണ് ജിപ്പ് സഫാരി തെരഞ്ഞെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow