വണ്ടിപ്പെരിയാറില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണശ്രമം
വണ്ടിപ്പെരിയാറില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണശ്രമം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണശ്രമം. 63-ാംമൈല്‍ കൊട്ടാരത്തില്‍ ആന്‍സി തോമസിന്റെ വീടിന്റെ വാതിലുകളും ജനാലകളും മോഷ്ടാവ് കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. വീട്ടിലെ പുരയിടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് വാതിലുകളും ജനാലകളും തുറന്നുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഓട്, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ള പാത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവ് അപകരിച്ചില്ല. സ്വര്‍ണമോ പണമോ അപകരിക്കാന്‍ എത്തിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പിയും സ്‌ക്രൂഡ്രൈവറും പറമ്പില്‍നിന്ന് കണ്ടെത്തി. വീട്ടുടമയും കുടുംബവും ബാംഗ്ലൂരിലേയ്ക്ക് താമസം മാറിയിരുന്നതിനാല്‍ പണമോ സ്വര്‍ണമോ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






