മാലിന്യമുക്ത നവകേരളം: കാഞ്ചിയാറില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
മാലിന്യമുക്ത നവകേരളം: കാഞ്ചിയാറില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

ഇടുക്കി: മാലിന്യമുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് 31ന് പഞ്ചായത്ത്തല പ്രഖ്യാപനത്തിനുമുന്നോടിയായി കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണസമിതി സര്‍വകക്ഷി യോഗം ചേര്‍ന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സ്‌കൂള്‍- കോളേജ് അധ്യാപകര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 15ന് പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ശുചീകരണം നടത്തും. 25ന് കാഞ്ചിയാറിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കും. പൊതുസ്ഥലങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയും ശുചീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.
What's Your Reaction?






